Health

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി.ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ ജനറൽ ഹോസ്പിറ്റൽ, തൃശൂർ 3 ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്.

സബ് ജില്ലാതലം

സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ചാവക്കാട് തൃശ്ശൂര്‍ (89.09%) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.44%) കരസ്ഥമാക്കി.

അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കൊടുങ്ങല്ലൂര്‍ (80.76 %), താലൂക്ക് ആശുപത്രി പുതുക്കാട് (76.43 %) എന്നീ ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

സാമൂഹികാരോഗ്യ കേന്ദ്രം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി വലപ്പാട്, തൃശ്ശൂര്‍ (90.60%) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സി.എച്ച്.സി മുല്ലശ്ശേരിക്കു (80.83%) 1 ലക്ഷം രൂപ കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്.

രണ്ടാം ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോര്‍ക്കിലങ്ങാട് തൃശ്ശൂര്‍ (94.22%) ഒന്നാം സ്ഥാനം നേടി 2 ലക്ഷം രൂപ കരസ്ഥമാക്കി.

ജില്ലാ തല അവാർഡുകൾ :പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു 2 ലക്ഷം രൂപ വീതവും, ജില്ലയിൽ തന്നെ 70% മുകളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച രണ്ടു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു 50,000 രൂപ വീതവും അവാർഡ് തുക ലഭിക്കുന്നതാണ്.

ജില്ലാതലത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രം കൊടകര, പ്രാഥമിക ആരോഗ്യ കേന്ദ്രം എടവിലങ്, പ്രാഥമിക ആരോഗ്യകേന്ദ്രം നാലുകെട്ട് എന്നീ സ്ഥാപനങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ജനകീയ ആരോഗ്യ കേന്ദ്രം

ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ ജനകീയ ആരോഗ്യകേന്ദ്രം ശാന്തിപുരം ഒന്നാം സ്ഥാനവും (1 ലക്ഷം രൂപ ), ജനകീയ ആരോഗ്യ കേന്ദ്രം മുനക്കൽ (50,000 രൂപ ), രണ്ടാം സ്ഥാനവും,ജനകീയ ആരോഗ്യ കേന്ദ്രം കട്ടപ്പുറം (35,000 രൂപ )മൂന്നാം സ്ഥാനവും നേടി.