THRISSUR

മതിലകം ഗ്രാമപഞ്ചായത്തിലെ ഷാജി കെ അബ്ദു റോഡ് നാടിന് സമർപ്പിച്ചു

പ്രശസ്ത ചിത്രകാരനും സാഹിത്യകാരനുമായിരുന്ന അന്തരിച്ച ഷാജി കെ അബ്ദുവിൻ്റെ സ്മരണാർത്ഥം നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു.

ഹാർബർ എൻജിനീയറിങ് വകുപ്പ് അനുവദിച്ച 6 ലക്ഷം രൂപ ചിലവഴിച്ചാണ് കോൺക്രീറ്റ് ടൈൽ വിരിച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

വാർഡ് മെമ്പർ ഹിദ രതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ടി എസ് രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുമതി സുന്ദരൻ, പ്രിയ ഹരിലാൽ, പ്രേമാനന്ദൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.