എളവള്ളിയിൽ മാതാ സ്ട്രീറ്റ് തുറന്നു
എളവള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നിൽ കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച മാതാ സ്ട്രീറ്റ് തുറന്നു കൊടുത്തു. റോഡിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിച്ചത്.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം. റജീന മുഖ്യാതിഥിയായി. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.സി. മോഹനൻ, സ്ഥലം ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയ വി.എ.വില്യംസ്, അഖില അനീഷ് തുടങ്ങിയവർ സംസാരിച്ചു.



