THRISSUR

” ഭീകരമായ ദുരന്തങ്ങൾക്കെതിരെ നിരന്തരമായി സംസാരിക്കുന്ന നാവാണ് കല”- സന്തോഷ് ഏച്ചിക്കാനം


ഇടശ്ശേരി: സി.എസ്.എം സെൻട്രൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. കല മനുഷ്യനെ ചിന്തിപ്പിക്കുകയും ജീവിതത്തിൽ പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ സഫിയ റഹ്മാൻ അധ്യക്ഷയായി. സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ. ഹൈദരാലി, പി.ടി.എ. പ്രസിഡണ്ട് ഇർഷാദ് ചേറ്റുവ, ജോയിൻ്റ് സെക്രട്ടറി സി.എം. സൈഫുദീൻ, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ, ഹയർ സെക്കണ്ടറി കോ-ഓർഡിനേറ്റർ ടി.കെ. ഷാജു, ഹെഡ് മിസ്ട്രസ് ജിഷ ഭരതൻ, ഹെഡ് ബോയ് അബ്ദുൾ മജീദ് ഫസൽ എന്നിവർ സംസാരിച്ചു.

ആഗസ്റ്റ് 27, 29 തീയതികളിൽ രണ്ടു ദിവസങ്ങളിലായി ഫെസ്റ്റിവൽ നടക്കുന്നത്. 145 ഇനങ്ങളാണ് മത്സരങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്. നാല് ഹൗസുകളായി വിദ്യാർത്ഥികൾ പങ്കെടുക്കും. ഒന്നാം, രണ്ടാം ക്ലാസുകൾ കാറ്റഗറി 1A, മൂന്നാം, നാലാം ക്ലാസുകൾ കാറ്റഗറി 1B, UP വിഭാഗം കാറ്റഗറി 2, ഹൈസ്കൂൾ കാറ്റഗറി 3, ഹയർ സെക്കണ്ടറി കാറ്റഗറി 4 എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഹെഡ് ഗേൾ ഷഹ്‌മ കെ.എം നന്ദി പറഞ്ഞു.