THRISSUR

വയോജനോത്സവം സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന സന്ദേശമുയര്‍ത്തി ‘വയോജനോത്സവം’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങ് സിനിമാതാരം ടി.ജി. രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്ല്യംസ് അധ്യക്ഷത വഹിച്ചു.

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ്. രേഷ്മ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി. പ്രമോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കെ. ഹരിദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലളിത ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാരി ശിവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി, പ്രോജക്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥ സി.ഡി.പി.ഒ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം വയോജനങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.