കുട്ടികളിൽ കൃഷിയറിവ് വളർത്താൻ കൊടകര പഞ്ചായത്തിൽ കൃഷിപാഠശാല
കൊടകര: വിദ്യാർത്ഥികളിൽ കൃഷിയോടുള്ള അഭിരുചിയും ആഭിമുഖ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ‘കൃഷിപാഠശാല’ പദ്ധതിക്ക് തുടക്കമായി. ജനകീയ ആസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായാണ് കൊടകര പഞ്ചായത്ത് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കുന്നത്. പുലിപ്പാറക്കുന്ന് ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജി. രജീഷ് കുട്ടികൾക്ക് പച്ചക്കറി തൈകൾ നൽകി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ ജെ. നയനതാര പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളിൽ കൃഷിയുടെ പ്രാധാന്യം എത്തിക്കുകയാണ് കൃഷിപാഠശാല’യിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ പ്രധാനാധ്യാപകൻ ആർ. ശ്രീകുമാർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ വി.വി. ഗിരിജ, കൃഷിഭവൻ ഉദ്യോഗസ്ഥരായ എൻ.എൻ. രേഖ, എ.എ. ജെൻസി, അധ്യാപിക എ.ടി. സോഫിയ പി.ടി.എ. പ്രസിഡൻ്റ് ആതിര ഷനു, എം.പി.ടി.എ. പ്രസിഡൻ്റ് അനഘ, എം.പി.ടി.എ. അംഗം ലിൻസി സനിൽ, തുടങ്ങിയവർ പങ്കെടുത്തു.



