THRISSUR

കർഷക ബോധവത്കരണ ശില്പശാല 30/9/25 ന് നടത്തും

തൃശ്ശൂർ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ വിവിധ സർവേകളിൽ പങ്കാളികളായ കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് കർഷക സംഗമവും ഏകദിന ബോധവത്കരണ ശിൽപശാലയും 30/9/25 ന് നടത്തും. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും (എൻ.എസ്.ഒ.) സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായാണ് ശിൽപശാല നടത്തുന്നത്. കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടത്തുന്ന ശിൽപശാല കോഴിക്കോട് റീജ്യണൽ എൻ.എസ്.ഒ. ഡയറക്ടർ മുഹമ്മദ് യാസിർ ഉദ്ഘാടനം ചെയ്യും. സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ജി.എസ്. രജത് മുഖ്യപ്രഭാഷണം നടത്തും. ശിൽപശാലയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന വിവിധ സാമ്പത്തിക സർവേകളെക്കുറിച്ച് പ്രതിപാദിക്കും. കൂടാതെ, വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ഫോൺ: 9747552251, 9946051320.