ലക്ചറർ തസ്തികയിൽ നിയമനം
ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഒരു ലക്ചറർ തസ്തികയിലേക്ക് സെപ്റ്റംബർ 24 ന് രാവിലെ 10 ന് കോളേജിൽ ഇൻ്റർവ്യു നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 04884254484.



