സങ്കല്‍പ്പ് ഹബ്ബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വിമണ്‍; എക്‌സ്‌പോഷര്‍ വിസിറ്റ് നടത്തി
മിഷന്‍ ശക്തി പദ്ധതിയുടെ ഭാഗമായി സങ്കല്‍പ്പ് ഹബ്ബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വിമണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എസ്.ടി.ഇ.എം മേഖലയില്‍ മികവുപുലര്‍ത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്ന വിഷയത്തില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെ ബോധവല്‍ക്കരണ പരിപാടിയും നടന്നു. പത്ത് ദിവസം നീണ്ടുനിന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാന്‍ സാഗര്‍ സയന്‍സ് ആൻ്റ് ടെക്‌നോളജി പാര്‍ക്കില്‍ എക്‌സ്‌പോഷര്‍ വിസിറ്റും ഒരുക്കി. ശാസ്ത്ര സാങ്കേതിക മേഖലകളിലും മറ്റ് പാരമ്പര്യേതര ജോലികളിലും പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് സന്ദര്‍ശനത്തിലൂടെ സാധിച്ചു.
ശാസ്ത്ര വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വില്ലടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ പത്ത് വിദ്യാര്‍ത്ഥിനികളും സ്‌കൂള്‍ കൗണ്‍സിലര്‍ സീന, അധ്യാപിക സൗമ്യ, ഉദ്യോഗസ്ഥരായ പി.ഡി. വിന്‍സെൻ്റ്, ബി.എസ്. സുജിത്ത്, പി.എം. അശ്വതി, ഇന്‍സ്‌പെക്ടര്‍ പ്രീത എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.



