മാള ഉപജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം
മാള: മാള ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി സി അയ്യപ്പൻ അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനിമാതാരം സിജി പ്രദീപ് നിർവഹിച്ചു. മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേഷ് കെ കെ കലോത്സവ സന്ദേശവും മാള ഉപജില്ല വികസന സമിതി കൺവീനർ സജി പോൾസൺ ആമുഖ പ്രഭാഷണവും നടത്തി. ഒമ്പത് വേദികളിലായാണ് വിവിധ കലാ മത്സരങ്ങൾ ആരംഭിച്ചിരിക്കുന്നത്.
മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വിമൽ കുമാർ,ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീന ഡേവിസ്, സ്കൂൾ മാനേജർ സി എ ഷാജി,പി ടി എ പ്രസിഡൻ്റ് രാജേഷ് പി ആർ. സംഘാടക സമിതി ജനറൽ കൺവീനർ ജയ ഐ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ശ്രീമതി രമ്യ എ തുടങ്ങിയവർ പങ്കെടുത്തു



