THRISSUR

ചാലക്കുടി ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ചാലക്കുടി : ചാലക്കുടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിൻ്റിംഗിൽ ഒരു ഗസ്റ്റ് ഇൻസ്ട്രകടറുടെ ഒഴിവുണ്ട്. പി.എസ്.സിയുടെ റൊട്ടേഷൻ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരം ഇ.ഇസെഡ് അല്ലെങ്കിൽ ഒ.സി വിഭാഗത്തിൽ നിന്നുമായിരിക്കും നിയമനം നടത്തുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ എട്ടിന് രാവിലെ 10.30 ന് ഐടിഐയിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0480 2701491.