ഇൻ്റർ ഡോജോ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പ് GOJU CHAMPS 2025 ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി
തൃപ്രയാർ: കരാത്തെ ദൊ ഗോജുക്കാൻ കസോക്കു കായ് ഇന്ത്യ സംഘടിപ്പിച്ച ഇൻ്റർ ഡോജോ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പ് GOJU CHAMPS 2025 ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഗോജുക്കാൻ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ സെൻസായ് രാജീവ് കെ എസ് ഉദ്ഘാടനം ചെയ്തു. കരാത്തെ ദൊ ഗോജുക്കാൻ കസോക്കു കായ് ഇന്ത്യ നാഷണൽ പ്രസിഡണ്ടും ചീഫ് ഇൻസ്ട്രക്ടറുമായ ക്യോഷി മധു വിശ്വനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോജുക്കാൻ ദേശീയ സെക്രട്ടറി മൃദുല മധു സ്വാഗതം പറഞ്ഞു. ഗോജുക്കാൻ പരിശീലകരായ സെൻസായ് ദീപക് കുമാർ എസ്, സെൻസായ് ബെന്നി പി ടി , സെൻസായ് കാർത്തിക കെ കെ എന്നിവരെ അവരുടെ മികച്ച സേവനത്തിനായി ചടങ്ങിൽ വെച്ച് ആദരിച്ചു. കേരള, തമിഴ്നാട്, കർണ്ണാടക എന്നിവടങ്ങളിലെ വിവിധ സോണുകളിൽ നിന്നുള്ള ഭാരവാഹികളായ ജോൺസൺ കെ വി, ടോംസ് വട്ടോളി , ഷിനോജ് വി ആർ , ആൻജോ കെ ജോൺ, അഖീൽ നാസിം, ആൽജോ കെ ജോൺ, വെങ്കിടേഷ് എം ആർ , രോഹിത് എസ് , നവലൻ എസ്, സിന്തിയ ബാബു, എസ് രാജ എന്നിവർ സന്നിഹിതരായിരുന്നു.

കൂടാതെ ദയ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ സീനിയർ ഇൻ ചാർജ് സ്റ്റാഫ് സുഗുണൻ, സ്റ്റാഫ് കൃഷ്ണരാജ് എന്നിവർ മത്സരത്തിന് എത്തിയവർക്കായി എമർജൻസി CPR അവയർനസ്സ് ക്ലാസ്സ് നടത്തി. ഗോജുകാൻ നാഷണൽ വൈസ് പ്രസിഡൻ്റ് ബെന്നി പി ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. അമ്പതോളം ദേശീയ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സോണുകളിൽ നിന്നായി 300 ൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.



