വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ
തൃശ്ശൂർ: ജില്ലയിലെ സംസ്ഥാന മ്യൂസിയം-മൃഗശാലയിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം വിപുലമായി നടത്തുമെന്ന് സംസ്ഥാന മ്യൂസിയം-മൃഗശാല സൂപ്രണ്ട് അറിയിച്ചു. ഇതിൻ്റെ ഭാഗമായി മ്യൂസിയം-മൃഗശാല ഓഡിറ്റോറിയത്തിൽ വിദ്യാർഥികൾക്കും സന്ദർശകർക്കും വിവിധ മത്സരങ്ങൾ നടത്തും. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മൃഗശാല പ്രവേശനം സൗജന്യമായിരിക്കും.
ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതിന് മ്യൂസിയം-മൃഗശാല ജീവനക്കാർക്ക് ഫോട്ടോഗ്രാഫി മത്സരം നടക്കും. ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് യു.പി തലം മുതൽ കോളേജ് വരെയുള്ള വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാ മത്സരം ഉണ്ടാകും. ഒക്ടോബർ നാലിന് രാവിലെ പത്തിന് ഹൈസ്കൂൾ വിഭാഗത്തിനും ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് രാവിലെ പത്തിന് എൽപി മുതൽ കോളേജ് വരെയുള്ള വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ മ്യൂസിയം-മൃഗശാലാ അങ്കണത്തിൽ സന്ദർശകർക്കായി ട്രഷർ ഹണ്ടും സംഘടിപ്പിക്കും. ഒക്ടോബർ എട്ടിന് രാവിലെ 11 ന് ആണ് സമാപന സമ്മേളനവും സമ്മാനദാനച്ചടങ്ങും. ഫോൺ: 04872333056, 9446762084.



