THRISSUR

വാക്ക്-ഇൻ-ഇൻ്റർവ്യൂ നവംബർ 4ന്

തൃശൂർ: ജില്ലാ ശുചിത്വ മിഷൻ ഓഫീസിലെ ഇലക്ട്രിക് കാർ ഓടിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നവംബർ നാലിന് രാവിലെ 11 ന് ആണ് വാക്ക്-ഇൻ-ഇൻ്റർവ്യൂ. ഏഴാം ക്ലാസ് പാസായ, ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. അപ്രക്ഷകർക്ക് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തൃശൂർ ജില്ലാ പഞ്ചായത്തിലെ ശുചിത്വ മിഷൻ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ- 0487 2360154.