THRISSUR

പഴയന്നൂര്‍ ബ്ലോക്ക് കേരളോത്സവത്തിനു തുടക്കമായി

പഴയന്നൂര്‍: പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള കേരളോത്സവത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷറഫ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. പഴയന്നൂര്‍ ബ്ലോക്കിന് കീഴില്‍ വരുന്ന ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, പഴയന്നൂര്‍, തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിഭകളുടെ കായിക മത്സരങ്ങളോടെയാണ് കേരളോത്സവം ആരംഭിച്ചത്. നാല് ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവം ഒക്ടോബര്‍ 26 ന് സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ശ്രീജയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, എ.ഇ. ഗോവിന്ദന്‍, പി.എം. അനീഷ്, ബ്ലോക്ക് ജി.ഇ.ഒ. ഇ. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.