THRISSUR

ആളൂരിൽ പുതിയ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു

ആളൂർ: ആളൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ തിരുത്തിപറമ്പ് 17-ാം നമ്പർ അങ്കണവാടി നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. വിനയൻ, സെക്രട്ടറി കെ.എൻ. സുനിൽ, വാർഡ് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.