ഗതാഗത നിരോധനം
കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിൽ അത്താണി മദർ തെരേസ കപ്പേള മുതൽ പാർളിക്കാട് സെൻ്റർ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ അഞ്ച് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ അതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതുമരാമത്തുവകുപ്പ് നിരത്തുകൾ സെക്ഷൻ വടക്കാഞ്ചേരി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.



