തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പും പ്രകാശനവും നിർവഹിക്കുന്നത്.



