ഓ.ഐ.സി.സി കുവൈറ്റിന് പുതിയ നേതൃത്വം പ്രഖ്യാപിച്ചു
കുവൈറ്റ്: ഇന്ത്യൻ കോൺഗ്രസിൻ്റെ പ്രവാസി സംഘടനയായ ഒവർസീസ് ഇന്ത്യൻ കല്ചറൽ കോൺഗ്രസ് (ഓ.ഐ.സി.സി) കുവൈറ്റ് ചാപ്റ്ററിൻ്റെ പുതിയ നേതൃത്വ പ്രഖ്യാപനം നടന്നു. സംഘടനയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംഘടനയുടെ കേന്ദ്ര പ്രവർത്തനങ്ങളിലും വിവിധ സാമൂഹിക-സാംസ്കാരിക പരിപാടികളിലും സജീവ പങ്കാളിത്തം പുലർത്തിയിരുന്ന സാമൂവൽ കാട്ടൂർ കളീക്കൽ കുവൈറ്റ് ചാപ്റ്ററിൻ്റെ പുതിയ പ്രസിഡൻ്റായി നിയമിതനായി.
നിലവിലെ പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങരയും വൈസ് പ്രസിഡൻ്റ് എ ബി വാരിക്കാടും സംഘടനയുടെ ഗ്ലോബൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പ്രവർത്തന ചുമതലകൾ കൈകാര്യം ചെയ്തിരുന്ന ജനറൽ സെക്രട്ടറി ബി.എസ്. പിള്ള വർക്കിംഗ് പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടു. നിസാം തിരുവനന്തപുരം പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിയിൽ 6 വൈസ് പ്രസിഡൻ്റുമാർ, 9 ജനറൽ സെക്രട്ടറിമാർ, 10 സെക്രട്ടറിമാർ, കൂടാതെ ട്രഷററും ജോയിൻ്റ് ട്രഷററും ഉൾപ്പെടുന്നു.
വൈസ് പ്രസിഡൻ്റുമാർ
- ബിനു ചെമ്പാലയം
- മുഹമ്മദ് അലി
- സിദ്ദിഖ് അപ്പക്കൻ
- വിപിൻ മങ്ങാട്ട്
- ജോബിൻ ജോസ്
- ജലിൻ തൃപ്രയാർ
ജനറൽ സെക്രട്ടറിമാർ
- ജോയ് കരുവാളൂർ
- സുരേഷ് മാത്തൂർ
- ബിനോയ് ചന്ദ്രൻ
- ശംസുദ്ധീൻ ടി.കെ.
- നിബു ജേക്കബ്
- റസാഖ് ചെറുതുരുത്തി
- ഇല്യാസ് പുതുവച്ചേരി
- രാമകൃഷ്ണൻ കള്ളാർ
സെക്രട്ടറിമാർ
- അനിൽ കെ. ജോൺ
- റെജി കോരുത്
- മാത്യൂസ് ഉമ്മൻ
- ബിജു പി. ആൻ്റോ
- മാർട്ടിൻ പടയാട്ടിൽ
- സോജി അബ്രഹാം
- രവിചന്ദ്രൻ ചുഴലി
- ജോസഫ് മാത്യു
- ജിംസൺ മാത്യു
- സുഭാഷ് പി. നായർ
ട്രഷറർ
- സുരജ് കണ്ണൻ
ജോയിൻ്റ് ട്രഷറർ
- കോശി ബോസ്



