തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിലെ കുട്ടികൾ കളക്ടറെ കാണാനെത്തി
തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലകളിലുള്ളവർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി സംവദിക്കുന്ന “മുഖാമുഖം – മീറ്റ് യുവർ കളക്ടർ ” പരിപാടിയുടെ 58-ാം അധ്യായത്തിൽ അതിഥികളായയെത്തിയത് തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് സ്കൂളിലെ അധ്യാപകരും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ഇരുപത്തിയൊന്നോളം വിദ്യാർത്ഥികളുമായിരുന്നു.

മുഖാമുഖം പരിപാടിക്കെത്തിയ വിദ്യാർത്ഥികൾ സ്കൂളിൻ്റെ “ഹരിത സഭ- വേസ്റ്റ് ടു ആർട്ട്” ഉദ്യമത്തിൻ്റെ ഭാഗമായി കുട്ടികൾതന്നെ നിർമ്മിച്ച കരകൗശല വസ്തുക്കളും, ക്രിസ്മസ് – ന്യൂയർ ആശംസ കാർഡും കളക്ടർക്ക് സമ്മാനിച്ചു. മിഥുന സുധീർ, പി.എച്ച് ഹസ്മിയ എന്നിവർ പാട്ടുപാടി.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യത്തിന് ജില്ലാ കളക്ടർ മറുപടി നൽകി. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാലയത്തിൽ നിന്നും നെല്ലിയാമ്പതിയിലേക്ക് പോയ വിനോദയാത്രയെക്കുറിച്ചും കുട്ടികൾ കളക്ടറോട് വിശേഷങ്ങൾ പങ്കുവെച്ചു. പുത്തൂർ സുവോളജിക്കൽ പാർക്ക് കാണാൻ ആഗ്രഹമുണ്ടെന്നും കുട്ടികൾ ജില്ലാ കളക്ടറോട് പറഞ്ഞു. സ്കൂൾ ബാസ്ക്കറ്റ്ബോൾ കോർട്ട് പാർക്കിംഗ് ഏരിയയായി ഉപയോഗിക്കുന്നതായി ജില്ലാ കളക്ടറോട് പറഞ്ഞപ്പോൾ ആശങ്കയ്ക്ക് പരിഹാരം കാണാമെന്ന് കളക്ടർ പറഞ്ഞു. പരിപാടിക്ക് ശേഷം ഫോട്ടോയെടുത്തും സിവിൽ സ്റ്റേഷൻ പരിസരവും വിവിധ വകുപ്പുകളുടെ ഓഫീസുകളെക്കുറിച്ച് അടുത്തറിഞ്ഞുമാണ് കുട്ടികൾ മടങ്ങിയത്. പ്രധാന അധ്യാപിക ബിന്ദു മേനോൻ, അധ്യാപകരായ ശാലി ആന്റണി, പി.എൻ സംഗീത എന്നിവരും കുട്ടികളോടൊപ്പം മുഖാമുഖത്തിൽ പങ്കെടുത്തു.



Alright, folks, just checked out lotus365interface. Seems legit, easy to navigate, and got what I needed quick. Give it a shot if you’re looking for this kinda thing. What’s not to like, eh? Check it out here: lotus365interface