THRISSUR

വലപ്പാടിൽ വാട്ടർ കിയോസ്ക് ഉദ്ഘാടനം നിർവഹിച്ചു

വലപ്പാട് : മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഏകദേശം അഞ്ച് ലക്ഷത്തിലധികം രൂപ ചെലവിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 8-ൽ നെറ്റിക്കോട് പ്രദേശത്ത് സ്ഥാപിച്ച വാട്ടർ കിയോസ്ക് പദ്ധതിയുടെ ഉദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷിനിത ആഷിക് നിർവഹിച്ചു. വാർഡ് മെമ്പർ അജ്മൽ ഷെറീഫ് അധ്യക്ഷയായി. പ്രദേശത്ത് ശുദ്ധമായ കുടിവെള്ള ലഭ്യതക്കുറവ് മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പദ്ധതി നടപ്പിലാക്കിയത്. വാട്ടർ കിയോസ്ക് സ്ഥാപിച്ചതോടെ പ്രദേശവാസികൾക്കും യാത്രക്കാരനും ശുദ്ധജല ലഭ്യത ഉറപ്പായി. സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ നടപ്പാക്കിയ പദ്ധതിയാണിത്. പദ്ധതി നടപ്പാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയ നമ്പെട്ടി കോച്ചൻ്റെ മകൻ അശോകനെയും, വാർഡിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ച വാർഡ് മെമ്പർ അജ്മൽ ഷെറീഫിനെയും നാട്ടുകാർ ചടങ്ങിൽ ആദരിച്ചു.

മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശില്പ ട്രെസ, മൈബ്രോ സെയിൽസ് ഹെഡ് ചന്ദ്രൻ ഇ.പി, ഉണ്ണികൃഷ്ണൻ, ജസ്‌ലമോൾ എൻ., ഗ്രേസ് തോമസ്, വി.ബി. ഷെറീഫ് മാസ്റ്റർ, മോഹൻദാസ് വടക്കുംചേരി, എം.എസ്. വിജയൻ, സതീശൻ നമ്പട്ടി, ശിവരാമൻ, ബേബി രാജൻ, സുകുമാരൻ വടക്കുംചേരി, സലിം കുഴിക്കണ്ടത്തിൽ, ഷംനാസ് ഷെറീഫ്, ദൃശ്യ കൊടുവമ്പറമ്പിൽ, സുജിൽ കരിപ്പയിൽ, നിധിൽകുമാർ ചുള്ളിയിൽ, കിഷോർ കൊണ്ടിയാറ, അബ്ദുൽ റഹീം കാണങ്കില്ലാകത്ത്, രാജൻ കിഴക്കൻ, ഷാജി നെല്ലാകത്ത്, സാവിത്രി രാജൻ, കല്യാണി, ഷാജി തേവർപുരക്കൽ, അരുൺ നെറ്റിക്കോട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രാദേശിക ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് അധികൃതരും മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധികളും അഭിപ്രായപ്പെട്ടു. വാട്ടർ കിയോസ്ക് പ്രോജക്റ്റ് പ്രദേശത്തെ ശുദ്ധജല പ്രശ്നം പരിഹരിക്കുന്നതിൽ മാതൃകാപരമായ ഇടപെടലായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.