ബിസിനസ് കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്തു
സെപ്റ്റംബർ 5ന് യൂത്ത് ഇന്ത്യ കുവൈത്ത് നടത്തുന്ന ബിസിനസ് കോൺക്ലെവ് 25 ൻ്റെ ടൈറ്റിൽ പ്രകാശനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മെട്രോ മെഡിക്കൽ കെയറിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്തഫ ഹംസ (മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സ്ഥാപകൻ, ചെയർമാൻ & സിഇഒ) , റഫീഖ് അഹ്മദ്(കുവൈറ്റ് മാംഗോ ഹൈപ്പർ മാർക്കറ്റിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും),ശരീഫ് പി ടി, സിജിൽ ഖാൻ, മഹനാസ് മുസ്തഫഎന്നിവർ പങ്കെടുത്തു.
കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ‘ബിസിനസ് കോൺക്ലേവ് 25’ പ്രോഗ്രാമിൽ പങ്കെടുക്കാനായി http://bizconclave.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ടിക്കറ്റ് പരിമിതമായതിനാൽ പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക.



