കുവൈറ്റ് ഓണത്തനിമ’25 പോസ്റ്റർ പ്രകാശനം നടത്തി
കുവൈറ്റ്: തനിമ കുവൈറ്റ് നവംബർ 28-ന് അബ്ബാസ്സിയ ഇൻ്റഗ്രേറ്റഡ് സ്‌കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഓണത്തനിമ’25ൻ്റെ പോസ്റ്റർ നൈസ് ഹാളിൽ പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനർ ബിനിൽ സ്കറിയയിൽ നിന്ന് ഷഫാസ് അഹമ്മദ് പ്രകാശന കർമ്മം ഏറ്റെടുത്തു.
കുവൈറ്റ് പ്രവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 19-ആം ദേശീയ വടംവലി മത്സരം, പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ, നിറപ്പകിട്ടാർന്ന ഘോഷയാത്ര എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ പരിപാടികൾ ഓണത്തനിമ’25-ൽ നടക്കുമെന്ന് ബിനിൽ സ്കറിയ അറിയിച്ചു. തനിമയുടെ സാംസ്കാരിക സാമൂഹിക സേവനങ്ങൾക്ക് സർവ്വപിന്തുണയും നൽകുന്നതായും തനിമയുമായ് ചേർന്ന് നിൽക്കുന്നതിൽ അഭിമാനിക്കുന്നതായും ഷഫാസ് അഹമ്മദ് ആശംസാപ്രസംഗത്തിൽ അറിയിച്ചു. ആവേശോജ്വലമായ 19-ആം ദേശീയ വടംവലി മത്സരത്തിൻ്റെ രെജിസ്റ്റ്രേഷൻ ആരംഭിച്ചതായി സ്പോർട്സ് കൺവീനർ ജിൻസ് മാത്യു അറിയിച്ചു.
തനിമ കൺവീനർ ജോജിമോൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫീസ് സെക്രെട്ടറി ജിനു കെ. അബ്രഹാം സ്വാഗതം ആശംസിച്ചു. സീനിയർ ഹാർഡ്കോർ അംഗങ്ങളായ ബാബുജി ബത്തേരി, ജേക്കബ് വർഗീസ്, ദിലീപ് ഡികെ, ഉഷ ദിലീപ്, മുബാറക്ക് കാമ്പ്രത്ത്, കുമാർ തൃത്താല, റാണ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ജോയിൻ്റ് കൺവീനർ വിജേഷ് വേലായുധൻ നന്ദി അറിയിച്ചു.



