KUWAITMIDDLE EAST

റിഗ്ഗേയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 47-ാമത് ശാഖ ഡിസംബർ 18-ന്

കുവൈറ്റ് : റീട്ടെയിൽ മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് റിഗ്ഗേയിൽ പുതിയ ശാഖ തുറക്കുന്നു. ഗ്രാൻഡ് ഹൈപ്പറിന്റെ 47-ാമത് ശാഖ ഡിസംബർ 18-ാം തീയതി വ്യാഴാഴ്ച രാവിലെ11.00 മണിക്ക് റിഗ്ഗേ ബ്ലോക്ക് 2, സ്ട്രീറ്റ് 21 എന്ന വിലാസത്തിൽ പ്രവർത്തനം ആരംഭിക്കും.
550 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ ശാഖ റിഗ്ഗേ മേഖലയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ ഔട്ട്‌ലെറ്റാണ്. പ്രദേശത്തെ വലിയ പ്രവാസി സമൂഹത്തിനും സ്വദേശികൾക്കും കൂടുതൽ സൗകര്യപ്രദമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നൽകുക എന്നതാണ് ലക്ഷ്യം.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഡിസ്‌കൗണ്ടുകളും പ്രത്യേക പ്രമോഷൻ ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ദൈനംദിന ആവശ്യവസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഉൽപ്പന്ന ശ്രേണി ശാഖയിൽ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.