ലുലു ഓണം ഇവിടേയാണ് 2025
കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു ഓണം ഇവിടേയാണ് 2025’ എന്ന പേരിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. കേരള തനിമയുള്ള വിനോദപരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ വിവിധ രാജ്യക്കാരുടെ കൂടി ഓണാഘോഷമായി.

ലുലു കുവൈറ്റ് ഉന്നത മാനേജ്‌മൻ്റ് പ്രതിനിധികൾ നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപെട്ട 15-ൽ അധികം ടീമുകൾ പങ്കെടുത്ത പൂക്കള മത്സരം പ്രധാന ആകർഷണമായി. ചെണ്ടമേളം, പുലികളി, മാവേലി വരവ് തുടങ്ങിയ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു . മലയാളികൾക്കൊപ്പം വിവിധ രാജ്യക്കാരായ നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കാളികളായി.



