ജനഹൃദയങ്ങളെ ആവേശ തിമിർപ്പിലാക്കി – മാമാങ്കം 2K25
കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച എട്ടാം വാർഷികാഘോഷമായ “ഫിനിക്സ് മാമാങ്കം 2K25” അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ വേദിയിൽ വച്ച് വമ്പിച്ച സാംസ്കാരിക നിശയായി അരങ്ങേറി. മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ സ്വാഗതം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർപേഴ്സൺ നസീഹ മുഹമ്മദ് റബീഹ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പാറകപ്പാടത്ത്, അൽ നാസർ ഗ്രൂപ്പ് സി.ഇ.ഒ യൂസഫ് ഫൈസൽ അൽ റഷീദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാമാങ്കം ജനറൽ കോർഡിനേറ്റർ വാസുദേവൻ മമ്പാട്, മുഖ്യരക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്ത്, ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ്, മാക് കിഡ്സ് പ്രസിഡൻ്റ് ദീത്യ സുധീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യ സ്പോൺസർമാരായ സെഗുറൊ ഷിപ്പിങ് കമ്പനി, സിംഫണി ഹോളിഡേയ്സ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്, ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ്, ക്വാളിറ്റി ഫുഡ് സ്റ്റഫ്സ്, ദഹലിയ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. മാമാങ്കം സുവനീർ കൺവീനർ ഇല്ല്യാസ് പാഴൂരിൽ നിന്ന് നസീഹ മുഹമ്മദ് റബീഹ് സുവനീർ ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.

വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. അബ്ദുല്ല ഹംസ, ഡോ. സലിം കുണ്ടുങ്ങൽ, ഷമേജ് കുമാർ എന്നിവരെ ബഹുമതികൾ നൽകി ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ 10-ാം, 12-ാം ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും, സംഗീത പ്രതിഭയായി മാസ്റ്റർ ജീവ ജിഗ്ഗുവിന് പുരസ്കാരവും നൽകി. അസോസിയേഷൻ്റെ സഹായപദ്ധതിയായ “പ്രതീക്ഷ – മലപ്പുറം ജില്ലക്കായുള്ള കൈതാങ്ങ്” പ്രൊജക്ട് യുവസംരഭകനായ യൂനുസ് അബ്ദുൽ റസാഖ് ആദ്യ സംഭാവന നൽകി ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ പ്രജിത്ത് മേനോൻ നന്ദിപ്രകാശനം നടത്തി. തുടർന്ന് അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും, നാട്ടിൽ നിന്നെത്തിയ സരിഗമപ ഫെയിം ജാസിം ജമാൽ, കീർത്തന എസ്.കെ, നടിയും ഗായികയുമായ വർഷ പ്രസാദ്, കൊളോണിയൽ കസിൻസ് ഷാൻ-ഷാ ബ്രദേഴ്സ്, നബീൽ, ഹക്കിം എന്നിവർ ചേർന്ന് നടത്തിയ സംഗീത നിശയും വേദിയെ ആവേശഭരിതമാക്കി. മാമാങ്കം പ്രോഗ്രാം കൺവീനർ അനസ് തയ്യിൽ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡീസ് വിങ്, വളണ്ടിയർ സംഘം എന്നിവർ ചേർന്ന് ചടങ്ങ് ഭംഗിയായി നിയന്ത്രിച്ചു.



