KUWAITMIDDLE EAST

ഓ.ഐ.സി.സി കുവൈറ്റിന് പുതിയ നേതൃത്വം പ്രഖ്യാപിച്ചു

കുവൈറ്റ്: ഇന്ത്യൻ കോൺഗ്രസിൻ്റെ പ്രവാസി സംഘടനയായ ഒവർസീസ് ഇന്ത്യൻ കല്ചറൽ കോൺഗ്രസ് (ഓ.ഐ.സി.സി) കുവൈറ്റ് ചാപ്റ്ററിൻ്റെ പുതിയ നേതൃത്വ പ്രഖ്യാപനം നടന്നു. സംഘടനയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംഘടനയുടെ കേന്ദ്ര പ്രവർത്തനങ്ങളിലും വിവിധ സാമൂഹിക-സാംസ്‌കാരിക പരിപാടികളിലും സജീവ പങ്കാളിത്തം പുലർത്തിയിരുന്ന സാമൂവൽ കാട്ടൂർ കളീക്കൽ കുവൈറ്റ് ചാപ്റ്ററിൻ്റെ പുതിയ പ്രസിഡൻ്റായി നിയമിതനായി.

നിലവിലെ പ്രസിഡൻ്റ് വർഗീസ് പുതുകുളങ്ങരയും വൈസ് പ്രസിഡൻ്റ് എ ബി വാരിക്കാടും സംഘടനയുടെ ഗ്ലോബൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പ്രവർത്തന ചുമതലകൾ കൈകാര്യം ചെയ്തിരുന്ന ജനറൽ സെക്രട്ടറി ബി.എസ്. പിള്ള വർക്കിംഗ് പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടു. നിസാം തിരുവനന്തപുരം പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിയിൽ 6 വൈസ് പ്രസിഡൻ്റുമാർ, 9 ജനറൽ സെക്രട്ടറിമാർ, 10 സെക്രട്ടറിമാർ, കൂടാതെ ട്രഷററും ജോയിൻ്റ് ട്രഷററും ഉൾപ്പെടുന്നു.


വൈസ് പ്രസിഡൻ്റുമാർ

  • ബിനു ചെമ്പാലയം
  • മുഹമ്മദ് അലി
  • സിദ്ദിഖ് അപ്പക്കൻ
  • വിപിൻ മങ്ങാട്ട്
  • ജോബിൻ ജോസ്
  • ജലിൻ തൃപ്രയാർ

ജനറൽ സെക്രട്ടറിമാർ

  • ജോയ് കരുവാളൂർ
  • സുരേഷ് മാത്തൂർ
  • ബിനോയ് ചന്ദ്രൻ
  • ശംസുദ്ധീൻ ടി.കെ.
  • നിബു ജേക്കബ്
  • റസാഖ് ചെറുതുരുത്തി
  • ഇല്യാസ് പുതുവച്ചേരി
  • രാമകൃഷ്ണൻ കള്ളാർ

സെക്രട്ടറിമാർ

  • അനിൽ കെ. ജോൺ
  • റെജി കോരുത്
  • മാത്യൂസ് ഉമ്മൻ
  • ബിജു പി. ആൻ്റോ
  • മാർട്ടിൻ പടയാട്ടിൽ
  • സോജി അബ്രഹാം
  • രവിചന്ദ്രൻ ചുഴലി
  • ജോസഫ് മാത്യു
  • ജിംസൺ മാത്യു
  • സുഭാഷ് പി. നായർ

ട്രഷറർ

  • സുരജ് കണ്ണൻ

ജോയിൻ്റ് ട്രഷറർ

  • കോശി ബോസ്