THRISSUR

ഏങ്ങണ്ടിയൂരിൽ വേലായുധൻ പണിക്കശ്ശേരി ചരമവാർഷികം ആചരിച്ചു

ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജറും ദീനദയാൽ ട്രസ്റ്റ് ചെയർമാനും പ്രശസ്ത ചരിത്ര ഗവേഷകനുമായിരുന്ന വേലായുധൻ പണിക്കശ്ശേരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

വേലായുധൻ പണിക്കശ്ശേരിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങ് ആരംഭിച്ചു. ദീനദയാൽ ട്രസ്റ്റ് ചെയർമാനും സ്കൂൾ മാനേജരുമായ പി.എസ്. രാമചന്ദ്രൻ അധ്യക്ഷസ്ഥാനം വഹിച്ചു. വിവേകാനന്ദ കേന്ദ്രം കന്യാകുമാരി അഡ്മിനിസ്ട്രേഷൻ സെക്രട്ടറി രാധദേവി അനുസ്മരണ പ്രഭാഷണം നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു സി സ്വാഗതം പറഞ്ഞു. ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ. എ. മോഹനൻ, അക്കാദമിക് ഡയറക്ടർ വിജയം ടി.ആർ., സ്കൂൾ ക്ഷേമ സമിതി പ്രസിഡണ്ട് ശരൺ എ.വി., മാതൃഭാരതി പ്രസിഡണ്ട് തെന്നൽ ലിമിൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

വേലായുധൻ പണിക്കശ്ശേരിയുടെ ഭാര്യ ലീല ടീച്ചറും ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തിൻ്റെ കോ-കരിക്കുലർ കോർഡിനേറ്റർ സ്മിത എൻ.ആർ നന്ദി പറഞ്ഞു.