MIDDLE EASTUAE

യു.എ.ഇ. ഇൻഷുറൻസ് രംഗത്ത് തിളങ്ങി തൃശൂർ സ്വദേശി ബിജു പുളിക്കൽ

ദുബായ് ∙ യു.എ.ഇ.യിലെ ടോക്കിയോ മറൈൻ ഇൻഷുറൻസ് ഏർപ്പെടുത്തിയ റീട്ടൈൽ ബിസിനസിലെ മികച്ച പെർഫോമർ പുരസ്കാരം വലപ്പാട് സ്വദേശിയായ ബിജു പുളിക്കൽ നേടി. ദുബായ് ഡൗൺടൗണിലെ കേമ്പിൻസ്കി ബൗളിവാർഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടോക്കിയോ മറൈൻ സിഇഒ സുയോഷി സാനിൽ നിന്നാണ് ബിജു പുളിക്കൽ പുരസ്കാരം ഏറ്റുവാങ്ങിയത്.

കേരളത്തിൽ നിന്നുള്ള ഒരാളിന് ഈ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് സ്റ്റാർ ഇൻഷുറൻസ് ബ്രോക്കേഴ്‌സിൻ്റെ ഡെപ്യൂട്ടി ജനറൽ മാനേജരും, “സെക്യൂർ മി” ഓൺലൈൻ പ്ലാറ്റ്‌ഫോമിൻ്റെ സ്ഥാപകനുമാണ് ബിജു പുളിക്കൽ. കാരുണ്യ-സാംസ്‌കാരിക മേഖലകളിലും അദ്ദേഹം സജീവ സാന്നിധ്യമാണ്.

സെക്യൂർ മി ഇൻഷുറൻസ് സൊല്യൂഷൻ്റെ യൂണിറ്റ് മാനേജരായ ശ്രീതി ആണ് ഭാര്യ. മക്കൾ ദക്ഷ ബിജു, അഭിനി ബിജു. ദുബായിലെ സാംസ്‌കാരിക സംഘടനയായ ഓർമയുടെ സജീവ പ്രവർത്തകരുമാണ് കുടുംബം.