ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹാഹീലിലെ രണ്ടാമത്തെ ശാഖ ആഗസ്റ്റ് 12-ന്
കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹാഹീലിലെ രണ്ടാമത്തെ ശാഖയുടെ ഉദ്ഘാടനം ആഗസ്റ്റ് 12 ചൊവ്വ വൈകുന്നേരം 4:30-ന് നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫഹാഹീൽ, ബ്ലോക്ക് 11, സ്ട്രീറ്റ് 54-ൽ സ്ഥിതി ചെയ്യുന്ന പുതിയ ഹൈപ്പർമാർക്കറ്റ്, ഉപഭോക്താക്കൾക്കായി വിശാലമായ ഷോപ്പിംഗ് അനുഭവംസമ്മാനിക്കും.
ഭക്ഷ്യ , ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.



